Thursday, December 31, 2009

പ്രതിജ്ഞ

ലഫ്‌.കേണല്‍ മോഹന്‍ലാല്‍ പത്മശ്രീ പ്രചരണസ്ഥാനപതിയായ ആക്ട്‌ ഫോര്‍ ഹ്യുമാനിറ്റി എന്ന നമ്മുടെ സംഘടന, മനുഷ്യത്വം വളര്‍ത്തുന്നതിന്റെയും ഊട്ടിയുറപ്പിക്കുന്നതിന്റെയും ഭാഗമായി ലോകത്തെ എല്ലാ ഭാഷകളിലും പ്രചരിപ്പിക്കാനാഗ്രഹിക്കുന്ന പ്രതിജ്ഞയാണിത്‌. കാലത്തെയും ഭാഷ-സാംസ്‌കാരിക-മതപരമായ അതിര്‍വരമ്പുകളെയും അതിജീവിക്കാന്‍ കരുത്തുള്ള ലളിതവും വ്യക്തവും ആശയസമ്പുഷ്ടവുമായ ഒരു പ്രതിജ്ഞയാണിതെന്ന്‌ ഞങ്ങളിപ്പോള്‍ വിശ്വസിക്കുന്നു. ഈ സത്യപ്രതിജ്ഞയെ സംബന്ധിച്ച നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക

മനുഷ്യത്വത്തിന്റെ നിലനില്‍പ്പിനും അതിന്റെ കെട്ടുറപ്പ്‌ വര്‍ദ്ധിപ്പിക്കുന്നതിനും മനുഷ്യരാശിക്കും പ്രപഞ്ചത്തിനും തീര്‍ത്തും ദോഷകരമായ തീവ്രവാദം ഇല്ലായ്‌മ ചെയ്യുന്നതിനും ഒരു `മനുഷ്യന്‍' എന്ന നിലയില്‍ നമുക്ക്‌ ഒന്നായി നിന്ന്‌ എന്തെല്ലാം ചെയ്യാന്‍ കഴിയും? ഓരോ വ്യക്തികളില്‍ നിന്നും സഹകരണവും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കുന്നു. പ്രതികരണങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലും രേഖപ്പെടുത്താവുന്നതാണ്‌



പ്രതിജ്ഞ

ഞാന്‍ മനുഷ്യനാണ്‌. പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും മഹത്വമുള്ളതാണെന്നും, അവയോട്‌ സ്‌നേഹവും കരുണയും പുലര്‍ത്തുന്നതാണ്‌ മനുഷ്യത്വമെന്നും, മനുഷ്യത്വമാണ്‌ മനുഷ്യനെന്ന പൂര്‍ണ്ണതയ്‌ക്ക്‌ ആവശ്യമെന്നും ഞാന്‍ തിരിച്ചറിയുന്നു. എന്റെ ജീവിതം പ്രപഞ്ചത്തിനെ ആശ്രയിച്ചു നില്‍ക്കുന്നു. ആയതിനാല്‍; പ്രപഞ്ചം കാത്തുസൂക്ഷിക്കാന്‍ പരിശ്രമിക്കുമെന്നും, മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനും തുടര്‍ച്ചയ്‌ക്കും ഗുണകരമാകുന്ന രീതിയില്‍ ജീവിതം നയിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.

മതം, ജാതി, വര്‍ഗ്ഗം, വര്‍ണ്ണം, വംശം, ഭാഷ, ദേശം എന്നിങ്ങനെ യാതൊന്നിന്റെയും പേരില്‍ സഹജീവികളോട്‌ വിദ്വേഷമോ, വിവേചനമോ വച്ചുപുലര്‍ത്തില്ലെന്നും, എന്റെ വിശ്വാസവും ആചാരങ്ങളും അനുഷ്‌ഠാനങ്ങളും മറ്റു വിശ്വാസികള്‍ക്കോ, പ്രകൃതിക്കോ ശല്യമാകാതെയും അവരെ പ്രകോപിപ്പിക്കാതെയും മാത്രമേ ആചരിക്കൂ എന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. മനുഷ്യത്വത്തിനെതിരായ യാതൊരു പ്രവര്‍ത്തിയോ ചിന്തയോ വച്ചുപുലര്‍ത്തില്ലെന്നും വിദ്വേഷത്തിനെതിരെയുള്ള ആശയപ്രചാരണങ്ങളിലും പ്രവര്‍ത്തനങ്ങളിലും എന്നാല്‍ കഴിയുംവിധം പങ്കാളിത്തം വഹിക്കുമെന്നും ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു.


14 comments:

  1. പ്രതിജ്ഞകല്‍ പ്രാവര്‍ത്തികമാക്കാന്‍ നിഞ്ഞ്ഗളുടെ ശ്രമങ്ങള്‍ക്ക് എല്ലാ വിദ ആശംസകളും നേരുന്നു

    jobin thannippara
    www.thannippara.com

    ReplyDelete
  2. എല്ലാ വിദ ആശംസകളും നേരുന്നു

    ReplyDelete
  3. "കാലത്തെയും ഭാഷ-സാംസ്‌കാരിക-മതപരമായ അതിര്‍വരമ്പുകളെയും അതിജീവിക്കാന്‍ കരുത്തുള്ള ലളിതവും വ്യക്തവും ആശയസമ്പുഷ്ടവുമായ പ്രതിജ്ഞ." തെറ്റിയിട്ടില്ല ഒട്ടും.....തീര്‍ച്ചയായും യുക്തി വാദിക്കും, നിരീശ്വര വാദിക്കും ദൈവ വാദിക്കും...മറ്റെല്ലാ ഇസക്കാര്‍ക്കും ചൊല്ലാന്‍ കഴിയുന്ന പ്രതിജ്ഞ. മഹാന്മാരുടെ ചിന്തകള്‍ക്ക് എതിരായി എന്ത് പറയാന്‍...ഇല്ലങ്കിലും നല്ല വാക്കുകളും നല്ല ചിന്തകളും നന്മയുള്ള മനസ്സില്‍ നിന്നേ വരികയുള്ളൂ. ചെറിയ സംശയം ഉള്ളത്. ഇതു മറ്റു ഭാഷയിലേക്ക് മാറ്റുമ്പോള്‍ ഇത്ര സൌന്ദര്യം ഉണ്ടാകുമോ? അത് വരികളില്‍ നിന്ന് പോകില്ലേ? മറ്റൊരഭ്യര്തന, ഇതു ലോകത്തെ എല്ലാ സ്കൂളുകളിലും ചൊല്ലല്‍ നിര്ഭാന്ധമാക്കിയാല്‍ കുരെയതികം മാറ്റം ഉണ്ടാകും . അതിന്റെ തുടക്കമായി സര്‍ക്കാരിനോട് സംസാരിച്ചു ഇതു വിദ്യഭ്യാസ പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ പറ്റുമോ എന്ന് നോക്കാവുന്നതാണ്...ഇത്തരം ഒരു പ്രതിജ്ഞ ചെറുപ്പം മുതല്‍ ചൊല്ലി വന്നാല്‍ അത് അടുത്ത തലമുറയില്‍ നല്ല മാറ്റം ഉണ്ടാക്കാന്‍ സഹായിക്കും. ഇങ്ങിനെ ഒരെണ്ണം ഉണ്ടാകാത്തതിന്റെ കുറവ് വലിയ രീതിയില്‍ നമുക്ക് കാണാന്‍ കഴിയുന്നു..എനിക്ക് കഴിയാവുന്ന എല്ലാ സപ്പോര്‍ട്ടും നിങ്ങള്ക്ക് ഉണ്ടാകും. ദൈവം അനുഗ്രഹിക്കട്ടെ.
    -റെനില്‍ ബിജോ-
    renilbijo@gmail .com

    ReplyDelete
  4. ഞാന്‍ മനുഷ്യനാണ്‌. പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും മഹത്വമുള്ളതാണെന്നും, അവയോട്‌ സ്‌നേഹവും കരുണയും പുലര്‍ത്തുന്നതാണ്‌ മനുഷ്യത്വമെന്നും, മനുഷ്യത്വമാണ്‌ മനുഷ്യനെന്ന പൂര്‍ണ്ണതയ്‌ക്ക്‌ ആവശ്യമെന്നും ഞാന്‍ തിരിച്ചറിയുന്നു...

    തീര്‍ച്ചയായും ഈലോകത്തിലെ ഓരോ മനുഷ്യനും എടുകേണ്ട പ്രതിഞ്ഞ മാനവരാശിയുടെ നന്മക്കായി നമുക്ക് ഒരുമിച്ചു കൈ കോര്‍ക്കാം ...

    ഇങ്ങനെ ഒരു പ്രോജക്ട്ടുമായി മുന്നോട്ടു പോകുന്ന താങ്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍ നിങ്ങളോടപ്പം ഞാനും ഉണ്ട് നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം ...

    മനുഷ്യത്വം വിജയിക്കട്ടേ...

    സ്നേഹത്തോടെ ഷബീര്‍ പട്ടാമ്പി ...

    ReplyDelete
  5. ഈ സംരംഭത്തിനു എല്ലാ വിധ ആശംസകളും നേരുന്നു
    എല്ലാവരുടെയും മനസ്സില്‍ ഇതു കൊത്തിവക്കപെടട്ടെ

    ReplyDelete
  6. This comment has been removed by a blog administrator.

    ReplyDelete
  7. "ഞാന്‍ മനുഷ്യനാണ്‌. പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും മഹത്വമുള്ളതാണെന്നും, അവയോട്‌ സ്‌നേഹവും കരുണയും പുലര്‍ത്തുന്നതാണ്‌ മനുഷ്യത്വമെന്നും, മനുഷ്യത്വമാണ്‌ മനുഷ്യനെന്ന പൂര്‍ണ്ണതയ്‌ക്ക്‌ ആവശ്യമെന്നും ഞാന്‍ തിരിച്ചറിയുന്നു. എന്റെ ജീവിതം പ്രപഞ്ചത്തിനെ ആശ്രയിച്ചു നില്‍ക്കുന്നു. ആയതിനാല്‍; പ്രപഞ്ചം കാത്തുസൂക്ഷിക്കാന്‍ പരിശ്രമിക്കുമെന്നും, മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനും തുടര്‍ച്ചയ്‌ക്കും ഗുണകരമാകുന്ന രീതിയില്‍ ജീവിതം നയിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.

    മതം, ജാതി, വര്‍ഗ്ഗം, വര്‍ണ്ണം, വംശം, ഭാഷ, ദേശം എന്നിങ്ങനെ യാതൊന്നിന്റെയും പേരില്‍ സഹജീവികളോട്‌ വിദ്വേഷമോ, വിവേചനമോ വച്ചുപുലര്‍ത്തില്ലെന്നും, എന്റെ വിശ്വാസവും ആചാരങ്ങളും അനുഷ്‌ഠാനങ്ങളും മറ്റു വിശ്വാസികള്‍ക്കോ, പ്രകൃതിക്കോ ശല്യമാകാതെയും അവരെ പ്രകോപിപ്പിക്കാതെയും മാത്രമേ ആചരിക്കൂ എന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. മനുഷ്യത്വത്തിനെതിരായ യാതൊരു പ്രവര്‍ത്തിയോ ചിന്തയോ വച്ചുപുലര്‍ത്തില്ലെന്നും വിദ്വേഷത്തിനെതിരെയുള്ള ആശയപ്രചാരണങ്ങളിലും പ്രവര്‍ത്തനങ്ങളിലും എന്നാല്‍ കഴിയുംവിധം പങ്കാളിത്തം വഹിക്കുമെന്നും ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു."
    Oath taken by me Anil Aickara at 8.00PM,Wednesday 19th May 2010

    ReplyDelete
  8. എല്ലാ വിധ ആശംസകളും നേരുന്നു

    ReplyDelete
  9. ഞാന്‍ സ്വാമി നാഥന്‍.‍അല്പം ദൂരേന്നാണ്.ബോംബെ..ഇപ്പൊ മൂംബൈന്നു പറയും.. ..കുറച്ചു കാലമായി നിങ്ങളുടെ പ്രസ്ഥാനവുമായി ഭന്തപെട്ട കാര്യങ്ങളെല്ലാം ഇവിടുന്നു ശ്രദ്ധിക്കുന്നു. ഇടക്ക് നാട്ടില്‍ വന്നപ്പോള്‍ പാലക്കാട്‌ ബസ്‌ സ്റ്റാന്‍ഡില്‍ നിന്ന് നിങ്ങള്‍ ഇറക്കിയ ഒരു പുസ്തകം കിട്ടിയിരുന്നു, അതില്‍ ഞാന്‍ വായിച്ചതാണ് ഈ പ്രതിജ്ഞ., അന്നേ ആലോചിച്ചിരുന്നു. ഇതൊരു മഹാ പ്രസ്ഥാനം ആകും എന്ന്. കാലം ആവസ്യപ്പെടുന്ന ഒരു മഹാ ദൌത്യന്മാണ് നിങ്ങള്‍ തുടങ്ങിയിട്ടുള്ളത്. ചെറിയ വെല്ലു വിളികളൊന്നും നേരിട്ടാല്‍ മതിയാകില്ല എന്നാണ് തോനുന്നത്. ഇപ്പോ മതങ്ങളോ ജാതികളോ രാഷ്ട്രീയങ്ങളോ ഇല്ലാതെ ഒരു പ്രസ്ഥാനത്തിന് ഇന്ത്യയില്‍ വളരുക അത്ര എളുപ്പം അല്ല. മാത്രവുമല്ല ഒരു നല്ല കാര്യത്തെയും ആരും പ്രോത്സാഹിപ്പിക്കില്ല. പ്രത്യഗിച്ചു നമ്മുടെ നാട്ടില്‍. ഈ സ്വഭാവം നമ്മുടെ യുവാക്കളെയും പിടി കൂടിയിരിക്കുന്നു.എന്നാല്‍ ഈയുള്ളവന്‍ പറയട്ടെ, ഒരു സംശയവും കൂടാതെ ...ഈ പ്രതിജ്ഞ ലോകത്തിനു മുതല്‍ കൂട്ടാകും. എല്ലാ പ്രതിഭന്തങ്ങളും തരണം ചെയ്തു നിങ്ങള്‍ വളരുകയും ചെയ്യും. മനുഷ്യ കുലത്തിനു വെളിച്ചം പകരാനുള്ള നിങ്ങളുടെ എല്ലാ പരിശ്രമങ്ങള്‍ക്കും എന്റെ എല്ലാ തുണയുമുണ്ടാകും. മേല്‍വിലാസം മെയില്‍ അയക്കുന്നു.പ്രാര്‍ത്ഥന പൂര്‍വ്വം.
    S.SWAMI NATAN
    JANI IND EST,GHATALE ROAD,,CHEMBUR
    MUMBAI, INDIA, 400071,
    Mail:sswaminatan@gmail.com

    ReplyDelete
  10. ആക്ട്‌ ഫോര്‍ ഹുമാനിറ്റിയുടെ പിന്നണി പ്രവര്‍ത്തകരെ, എല്ലാവര്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍... നിങ്ങള്‍ ഇവിടെ എന്തെങ്കിലും വിവാദം ഇട്ടു നോക്കു, അല്ലങ്കില്‍ ഈ ബ്ലോഗില്‍ രണ്ടു പേരെയോ, ഒരാളെയോ, ഏതെങ്കിലും ജാതികളെയോ, മതങ്ങളേയോ സംസ്ഥാനങ്ങലെയോ മോശമായി പറയുന്ന രണ്ടു വരികള്‍ കുറിച്ച് നോക്കു...എത്ര പേര്‍ വന്നു അഭിപ്രായം പറയും എന്നറിയാമോ? ഹോ എന്തൊരു ട്രാഫിക് ആയിരിക്കും...നന്മയാണങ്കില്‍ പോലും ഇന്നത് വിവാദമായി അവതരിപ്പിക്കണം എന്നാലെ വായിക്കാനും അഭിപ്രായം പറയാനും ആളുണ്ടാകു.അതറിയത്തില്ലയോ ഈ കുഞ്ഞാടുകള്‍ക്ക്...കഷ്ടം, പിന്നണിയില്‍ കുറച്ചു പഴന്ജന്മാര്‍ ആണെന്ന് തോനുന്നു... ലാലിനും അതറിയത്തില്ലയോ? ഈ അടുത്തല്ലേ തല മുതിര്‍ന്ന ഒരു സാംസ്കാരിക ? നായകന്‍ അദ്ദേഹത്തെ എന്തോ ആക്കി കളയും എന്ന് പറഞ്ഞത്..പത്തു സിനിമ ചെയ്‌താല്‍ കിട്ടാത്ത മയിലേജു അല്ലയോ പത്രക്കാര്‍ കൊടുത്തത്, രണ്ടാള്‍ക്കും...എന്നിട്ടും ലാല്‍ പടിച്ചില്ലയോ? എന്തൊന്ന ഇതു? ഈ ബ്ലോഗിനെയും സത്യാ പ്രതിഞ്ഞയേയും മലയാളം ബ്ലോഗ്‌ നോക്കുന്ന എല്ലാവരും ശ്രദ്ധിക്കുന്ന രീതിയില്‍ മാറ്റാന്‍ കുറുക്കു വഴിയുണ്ട്. രാഷ്ട്രീയക്കാര്‍ മുതല്‍ പത്രക്കാരും മതക്കാരും ഒക്കെ കയറി നിരങ്ങും. വഴി എന്താണ് എന്നോ? ഇന്ന പിടിച്ചോ... ആമുഖത്തില്‍, ഏതെങ്കിലും ഒരു മതത്തെയും അവരുടെ ഒരു പ്രാര്തനയെയും കുറ്റം പറയുക, ഇന്ത്യയുടെ ദേശീയ സത്യ പ്രതിഞ്ഞയേയും ഇവിടെയുള്ള ഈ പ്രതിന്ജെയും താരതമ്യം ചെയ്ത് കുറച്ചു വരിയും കുറിക്കുക. അത് ഏതെങ്കിലും വിഭാകത്തിനു കൊള്ളുന്ന രീതിയില്‍ ആയിരിക്കണം.അല്ലാതെ മക്കളെ നിങ്ങളിത് ചര്‍ച്ചയും മറ്റും ആക്കില്ല. പിന്നെ എന്തെങ്കിലും വിവാദം കത്തിക്കാവുന്ന രീതിയില്‍ ഒരു പത്ര സമ്മേളനവും. അല്ലാതെ നിങ്ങള്‍ നന്മ പറഞ്ഞു ആരെയെങ്കിലും ശ്രദ്ധിപ്പിക്കാന്‍ മിനക്കെടണ്ട...അത് നടക്കത്തില്ല കേട്ടോ.. ഇനി എന്റെ അഭിപ്രായം പറയട്ടെ. മക്കളെ നിങ്ങള്ക്ക് ആരില്ലങ്കിലും ദൈവം തുണയുണ്ടാകും കേട്ടോ...നല്ലത് വരട്ടെ.

    ReplyDelete
  11. " മതം, ജാതി, വര്‍ഗ്ഗം, വര്‍ണ്ണം, വംശം, ഭാഷ, ദേശം എന്നിങ്ങനെ യാതൊന്നിന്റെയും പേരില്‍ സഹജീവികളോട്‌ വിദ്വേഷമോ, വിവേചനമോ വച്ചുപുലര്‍ത്തില്ലെന്നും, എന്റെ വിശ്വാസവും ആചാരങ്ങളും അനുഷ്‌ഠാനങ്ങളും മറ്റു വിശ്വാസികള്‍ക്കോ, പ്രകൃതിക്കോ ശല്യമാകാതെയും അവരെ പ്രകോപിപ്പിക്കാതെയും മാത്രമേ ആചരിക്കൂ എന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു." ഈ പ്രതിജ്ഞ എല്ലാവരും നടപ്പിലാക്കിയാല്‍ ഈ ലോകം സ്വര്‍ഗമായേനെ, എന്ത് നല്ല നടക്കാത്ത സ്വപ്നം....ഞാന്‍ ഈ മറുപടി എഴുതാന്‍ തന്നെ കുറെ തവണ വായിച്ചു. അപ്പൊ എനിക്ക് തോന്നിയത് ; ഇതു നടപ്പിലായാല്‍ യുദ്ധവും ആയുധവും കോടതിയും ഒന്നും വേണ്ടി വരില്ല. എത്ര നടക്കാത്ത സ്വപ്നം...ഹാഹ.എന്തായാലും നല്ലത് ചിന്തിക്കുന്നവരുടെ കൂടെ ആയതു കൊണ്ട് ഞാനും നിങ്ങളോടൊപ്പം കൂടുന്നു..

    ReplyDelete
  12. ഞാന്‍ ഇതിനാല്‍ പ്രതിഞ്ജയെടുക്കുന്നു.

    നല്ല സംരംഭം.

    ഐസ് വേള്‍ഡ് എന്ന ഒരു ശാസ്ത്ര സിനിമയില്‍ കേട്ടത് ഓര്‍മ്മ വരുന്നു.

    “നമ്മളെല്ലാം ഭൂമിയെന്ന ഈ വലിയ നൌകയിലെ യാത്രക്കാരാണ്. നമ്മുടെ നൌകയ്ക്ക് കോട്ടമൊന്നും തട്ടാതെ നിര്‍വിഘ്നം യാത്രതുടരാനുള്ള സാഹചര്യം ഒരുക്കേണ്ടത് നാവികരായ നമ്മള്‍ തന്നെയാണ് “

    എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു. ആശംസകള്‍.

    ReplyDelete
  13. മതം, ജാതി, വര്‍ഗ്ഗം, വര്‍ണ്ണം, വംശം, ഭാഷ, ദേശം എന്നിങ്ങനെ യാതൊന്നിന്റെയും പേരില്‍ സഹജീവികളോട്‌ വിദ്വേഷമോ, വിവേചനമോ വച്ചുപുലര്‍ത്തില്ലെന്നും, എന്റെ വിശ്വാസവും ആചാരങ്ങളും അനുഷ്‌ഠാനങ്ങളും മറ്റു വിശ്വാസികള്‍ക്കോ, പ്രകൃതിക്കോ ശല്യമാകാതെയും അവരെ പ്രകോപിപ്പിക്കാതെയും മാത്രമേ ആചരിക്കൂ എന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.

    എല്ലാ പിന്തുണയും അറിയിക്കുന്നു...

    ReplyDelete